സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു

ഉസ്ബെക്കിസ്ഥാനിലെ മെഡിക്കൽ കോളെജിൽ സഹപാഠിയുടെ ആക്രമണത്തിൽ ഹരിപ്പാട് സ്വദേശിനി സാവരിയ മരിച്ചു; പ്രതി സദറുൾ അനം അറസ്റ്റിൽ
Accused Sadarul Anam, the deceased Savariya

പ്രതി സദറുള്‍ അനം, കൊല്ലപ്പെട്ട സാവരിയ

Updated on

ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളിയായ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനിൽ സാവരിയ (22) ആണ് മരിച്ചത്. സംഭവത്തിൽ സാവരിയയുടെ സഹപാഠിയായ പെരിന്തൽ‌മണ്ണ എരുവത്ത് സ്വദേശി സദറുൾ അനമിനെ (23) അറസ്റ്റു ചെയ്തു.

ഇരുവരും സംസാരിച്ചു നിൽക്കേ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് അനം ലാപ്ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നാണ് വിവരം. ആക്രമണത്തിനു പിന്നാലെ അനം തന്നെ സാവരിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ എത്തിച്ച മൃതദേഹം വൈകിട്ട് ഹരിപ്പാട് എത്തിക്കുമെന്നാണ് വിവരം. കഴിഞ്ഞവർഷം ഡിസംബറിലാണ് സാവരിയ പഠനത്തിനായി ഉസ്ബെക്കിസ്ഥാനിലേക്ക് പോയത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com