Crime
മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം
സംഭവത്തിൽ കോളെജിന്‍റെ ഭാഗത്തു നിന്ന് നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്
ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ (Indira Gandhi National Tribal University) മലയാളി വിദ്യാർഥികൾക്ക് മർദ്ദനം. സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാർഥികളെ മർദ്ദിച്ചത്. മർദ്ദനത്തിൽ 4 പേർക്ക് സാരമായി പരിക്കേറ്റു.
ക്യാമ്പസിന്‍റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റിക്കാരൻ വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നു. നഷീലെന്ന വിദ്യാർഥിയുടെ ചെവിയിൽ നിന്ന് ചോര വാർന്നതിനെത്തുടർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവത്തിൽ കോളെജിന്‍റെ ഭാഗത്തു നിന്ന് നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.