മുണ്ടുടുത്തത് പ്രകോപിപ്പിച്ചു; ഡൽഹിയിൽ മലയാളി വിദ‍്യാർഥികൾ‌ക്ക് മർദനം

ഡൽഹിയിലെ സാക്കിർ ഹുസൈൻ കോളെജിലെ വിദ‍്യാർഥികൾക്കാണ് മർദനമേറ്റത്
malayali students beatened in delhi for accusing theft

മുണ്ട് ഉടുത്തത് പ്രകോപിപ്പിച്ചു; ഡൽഹിയിൽ മലയാളി വിദ‍്യാർഥികൾ‌ക്ക് മർദനം

police vehicle file image
Updated on

ന‍്യൂഡൽഹി: മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ‍്യാർഥികളെ മർദിച്ചു. ഡൽഹിയിലെ സാക്കിർ ഹുസൈൻ കോളെജിലെ ഒന്നാം വർഷ വിദ‍്യാർഥികളായ അശ്വന്ത്, സുധീൻ എന്നിവർക്കാണ് മർദനമേറ്റത്. പൊലീസും സംഘത്തിനൊപ്പം ചേർന്ന് മർദിച്ചെന്നാണ് വിദ‍്യാർഥികൾ പറയുന്നത്.

മുണ്ടുടുത്തതാണ് സംഘത്തെ പ്രകോപിപ്പിക്കാൻ കാരണമായതെന്നും ബൂട്ടിട്ട് മുഖത്തും നെഞ്ചത്തും ചവിട്ടിയെന്നും വിദ‍്യാർഥികൾ പറയുന്നു. സംഭവത്തിൽ അന്വേഷണം വേണമൊന്നാവശ‍്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഡൽഹി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com