

നവീൻ
ബംഗളൂരു: കന്നഡ, തെലുങ്ക് സീരിയൽ നടിക്കെതിരേ അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ. ബംഗളൂരുവിലെ സ്വകാര‍്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നവീൻ എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.
സമൂഹമാധ‍്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നും നേരിൽ വിളിച്ച് വിലക്കിയിട്ടും അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. സ്വകാര‍്യഭാഗങ്ങളുടെ വിഡിയോകൾ അയച്ചതായും നടിയുടെ പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.