ബെംഗളൂരുവിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്‍റെ അച്ഛൻ അടിച്ചുകൊന്നു

പ്രതി ആനന്ദിനെ പൊലീസ് അറസ്റ്റു ചെയ്തു
Malayali youth Kiran beaten to death in Bengaluru

പ്രതി ആനന്ദ് | കൊല്ലപ്പെട്ട കിരൺ

Updated on: 

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് മരിച്ചത്. പെൺസുഹൃത്തിന്‍റെ അച്ഛനാണ് കൊലപാതകം ചെയ്തത്.

ചൊവ്വാഴ്ച ബെംഗളൂരുവിലെ യെലഹങ്കയിലായിരുന്നു സംഭവം. കിരൺ ജോലിചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയായ ആനന്ദാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ആനന്ദിന്‍റെ 19 കാരിയായ മകളുമായ കിരൺ സ്നേഹത്തിലായിരുന്നു.

ആനന്ദും ഭാര്യയും പുറത്ത് പോയ സമയം കീരൺ വീട്ടിലെത്തി. ഇതേ സമയം അപ്രതീക്ഷിതമായി ആനന്ദ് തിരിച്ച് വീട്ടിലെത്തിയോടെ കിരണിനെ പെൺകുട്ടിക്കൊപ്പം കാണുകയായിരുന്നു. ഇതിൽ പ്രകോപിതനായ ആനന്ദ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ബാറ്റ് കൊണ്ടും പൈപ്പുകൊണ്ട് കിരണിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കിരൺ കുഴഞ്ഞ് വീണതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.