മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി മാതാപിതാക്കളും ബന്ധുക്കളും

അതിക്രൂരമായി മർദിച്ച ശേഷം യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു.
man accused of stalking killed by her parents
മകളെ നിരന്തരം ശല്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തി മാതാപിതാക്കളും ബന്ധുക്കളുംFreepik.com
Updated on

മഹാരാഷ്ട്ര: നന്ദേദ് ജില്ലയിൽ മകളെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ട് ഹഡ്ഗാവ് പട്ടണത്തിലാണ് സംഭവം. 21കാരനായ ഷെയ്ഖ് അറഫാത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് അതിക്രൂരമായി മർദിച്ച ശേഷം യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ നിന്നും അറഫാത്തിനെ രക്ഷിക്കാനെത്തിയ അമ്മയെയും പ്രതികൾ മർദിച്ചു.

സംഭവത്തിൽ 10പേരെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരേ കൊലപാതക കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com