

പശു മോഷണം; ഝാർഖണ്ഡിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു
file image
ന്യൂഡൽഹി: ഝാർഖണ്ഡിൽ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. 45 കാരനായ പപ്പു അൻസാിരിയാണ് കൊല്ലപ്പെട്ടത്. ഝാർഖണ്ഡിലെ ഗോഡ്ഡ ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു കൊലപാതകം.
പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരുകൂട്ടം ആളുകൾ പപ്പു അൻസാരിയെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.