ഭാര്യയുമായി പ്രണയം; സുഹൃത്തിന്‍റെ കഴുത്തറുത്ത് ചോര കുടിച്ച് ഭർത്താവിന്‍റെ പ്രതികാരം

ഗുരുതരമായി പരിക്കേറ്റ മാരേഷ് ഇപ്പോൾ ആശുപത്രി ചികിത്സയിലാണ്
ഭാര്യയുമായി പ്രണയം; സുഹൃത്തിന്‍റെ കഴുത്തറുത്ത് ചോര കുടിച്ച് ഭർത്താവിന്‍റെ പ്രതികാരം
Updated on

ബംഗളൂരു: ഭാര്യയുമായുള്ള പ്രണയബന്ധം തുടർന്നതിന്‍റെ ദേഷ്യത്തിൽ കാമുകന്‍റെ കഴുത്തറുത്ത് ചോരകുടിച്ച് ഭർത്താവിന്‍റെ പ്രതികാരം. വീഡിയോ ദൃശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വിജയ് എന്നയാളാണ് അറസ്റ്റിലായത്. പ്രതിയുടെ സുഹൃത്തുകൂടിയായ മാരേഷിന്‍റെയാണ് കഴുത്തറുത്തത്. ഗുരുതരമായി പരിക്കേറ്റ മാരേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

കർണാടകയിലെ ചിക്കബല്ലാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. പലതവണ താക്കീത് ചെയ്തിട്ടും വിജയുടെ ഭാര്യയുമായുള്ള പ്രണയ ബന്ധം തുടർന്നതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ്.

മാരേഷിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. പീന്നിട് മൂർച്ചയുള്ള ആ‍യുധം കൊണ്ട് കഴുത്തുമുറിക്കുന്നതും, പുറത്തേക്കൊഴുകുന്ന ചോര നക്കി കുടിക്കുന്നതുമാണ് വീഡിയോ ദൃശങ്ങളിലുള്ളത്. വിജയുടെ മറ്റൊരു സുഹൃത്താണ് ദൃശങ്ങൾ മൊബൈലിൽ പകർത്തിയതും പ്രചരിപ്പിച്ചതും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com