
കളമശേരി: എറണാകുളം ഗവൺമെന്‍റ് മെഡിക്കല്‍ കോളെജിലെ സെക്യൂരിറ്റി ഗാര്‍ഡിനെ മര്‍ദിച്ച സ്വകാര്യ ആംബുലന്‍സ് ഡ്രൈവർ തൃശൂര്‍, അന്നലൂര്‍, തുരുത്തി പറമ്പ്, കുന്നിശ്ശേരി വീട്ടില്‍ നിമിലി(25) നെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ബുലന്‍സ് ഡോക്ടർമാർക്ക് അനുവദിച്ചിട്ടുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്തതിൽ സെക്യൂരിറ്റി ഗാർഡുമായി തർക്കമുണ്ടായി. ഇതേ തുടർന്ന് നിമിൽ ഗാർഡിനെ ആക്രമിച്ചതായാണ് പൊലീസിൽ പരാതി. പരിക്കേറ്റ സെക്യൂരിറ്റി ഗാര്‍ഡിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിമിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.