മകളോട് വഴക്കിട്ട സഹപാഠിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; 7-ാം ക്ലാസുകരിയുടെ പിതാവ് അറസ്റ്റിൽ

ഏഴാം ക്ലാസ് വിദ്യാഥിനിയായ മകളോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് അതേ ക്ലാസിലെ വിദ്യാർഥിയെ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി
പ്രതി അനന്തകുമാർ
പ്രതി അനന്തകുമാർ
Updated on

കൊച്ചി: സ്‌കൂള്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏഴാം ക്ലാസുകാരനെ ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. നായരമ്പലം വെള്ളേപ്പറമ്പില്‍ വീട്ടില്‍ അനന്തകുമാറി (46) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴാം ക്ലാസ് വിദ്യാഥിനിയായ മകളോട് മോശമായി സംസാരിച്ചതിനെ തുടര്‍ന്ന് അതേ ക്ലാസിലെ വിദ്യാർഥിയെ പ്രതി വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. വിദ്യാര്‍ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതി അനന്തകുമാറിനെ റിമാന്‍ഡ് ചെയ്തു.

വിദ്യാർഥികള്‍ തമ്മില്‍ ക്ലാസ് മുറിയിലുണ്ടായ തര്‍ക്കം സ്‌കൂളില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അനന്തകുമാര്‍ അയ്യമ്പിള്ളി ജനതാ സ്റ്റോപ്പിന് സമീപം വിദ്യാർഥിയെ തടഞ്ഞുനിര്‍ത്തി വധഭീഷണി മുഴക്കി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com