ഭാര‍്യയ്ക്ക് മെസേജ് അയച്ചതിന് അയൽവാസിയെ ചുറ്റിക കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ

ആലപ്പുഴ സ്വദേശി ജോബിനാണ് അറസ്റ്റിലായത്
Man arrested for beating neighbor with hammer for texting with his wife

ജോബിൻ

Updated on

ആലപ്പുഴ: ഭാര‍്യയ്ക്ക് മൊബൈൽ ഫോണിലൂടെ മെസേജ് അയച്ചതിന് 28 കാരനെ ചുറ്റിക കൊണ്ട് അടിച്ചെന്ന കേസിൽ‌ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജോബിനാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇക്കഴിഞ്ഞ മാർച്ച് 9ന് ആലപ്പുഴ കൊമ്മാടിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതിനെത്തുടർന്ന് 28 കാരനും അയൽവാസിയുമായ ഷിബിൻ രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു ഷിബിൻ രാജ് പ്രതിയുടെ ഭാര‍്യയ്ക്ക് മെസേജ് അയച്ചത്.

logo
Metro Vaartha
www.metrovaartha.com