ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്ന് വിദേശ മദ‍്യം വാങ്ങി ആവശ‍്യകാർക്ക് എത്തിച്ചു നൽകി; പ്രതി പിടിയിൽ

അരീക്കോട്ട് ചെമ്രക്കാട്ടൂർ സ്വദേശി ഷിബിൻ (35) ആണ് അറസ്റ്റിലായത്
Accused arrested for buying foreign liquor from beverage outlets and distributing it to needy people

ഷിബിൻ

Updated on

മലപ്പുറം: ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്ന് ഇന്ത‍്യൻ നിർമിത വിദേശ മദ‍്യം വാങ്ങി ആവശ‍്യകാർക്ക് എത്തിച്ചു നൽകിയയാൾ പിടിയിൽ. അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി ഷിബിൻ (35) ആണ് അറസ്റ്റിലായത്. ബിവറേജ് ഔട്ട്ലെറ്റുകളിൽ നിന്നും മദ‍്യം വാങ്ങിയ ശേഷം അനധികൃതമായി സ്റ്റോക്ക് ചെയ്ത് ശേഷം ആവശ‍്യകാർക്ക് സ്കൂട്ടറിൽ വിതരണം ചെയ്യുകയായിരുന്നു.

ചെമ്രക്കാട്ടൂർ കാവനൂർ റോഡിൽ മദ‍്യ വിൽപ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. സിവിൽ എക്സൈസ് ഓഫീസർ ഇ. ജിഷിൽ നായർ, ടി. ശ്രീജിത്ത് വനിതാ എക്സൈസ് ഓഫീസർ ആതിര തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി ജുഡിഷ‍്യൽ ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. ഇ‍യാൾ മുമ്പും സമാനകേസുകളിൽ പ്രതിയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com