കരിപ്പൂരിൽ സ്വർണവേട്ട; 864 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

സ്വർണമിശ്രിതം മൂന്ന് ക്യാപ്സുളൂകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു
കരിപ്പൂരിൽ സ്വർണവേട്ട; 864 ഗ്രാം സ്വർണവുമായി യാത്രക്കാരൻ പിടിയിൽ
Updated on

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം പിടികൂടി. 864 ഗ്രാം സ്വർണവുമായി പെരിന്തൽമണ്ണ നെമ്മിനി സ്വദേശി അബ്ദുൾറഹീമിനെയാണ് (38) അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ 6.30 ന് ഷാർജയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബ്ദുൾ റഹീം കരിപ്പൂരിലെത്തിയത്. തുടർന്ന് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്വർണമിശ്രിതം മൂന്ന് ക്യാപ്സുളൂകളാക്കിയാണ് പ്രതി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ആഭ്യന്തരവിപണിയിൽ 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർമാണ് പിടികൂടിയത്.

logo
Metro Vaartha
www.metrovaartha.com