ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ

ബുധാനാഴ്ച വൈകിട്ട് പെരുമ്പാവൂരിൽ വെച്ചാണ് സംഭവം
ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ
ബസിൽ യാത്ര ചെയ്യവേ പെൺകുട്ടിയെ കയറിപ്പിടിച്ചു; യുവാവ് അറസ്റ്റിൽ
Updated on

കൊച്ചി: കെഎസ്ആർടിസി ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. തമിഴ്നാട് നിലക്കോട്ടൈ സ്വദേശി അഖിൽ ജോസാണ് അറസ്റ്റിലായത്.

ബുധാനാഴ്ച വൈകിട്ട് പെരുമ്പാവൂരിൽ വെച്ചാണ് സംഭവം. ബസ് യാത്രക്കിടെ അഖിൽ പെൺകുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. പെൺകുട്ടി ബഹളം വെച്ചതോടെ മറ്റുയാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com