'സിഎം വിത്ത് മീ'യിൽ വിളിച്ച് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

വെൺമണി സ്വദേശിയായ അർജുനെയാണ് മ‍്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്
man arrested for obscene remark in cm with me programme

'സിഎം വിത്ത് മീ'യിൽ വിളിച്ച് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ

Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ 'സിഎം വിത്ത് മീ'യിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലം പറ‍ഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെൺമണി സ്വദേശിയായ അർജുനെയാണ് മ‍്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

പരിപാടിയിലേക്ക് വിളിച്ച ശേഷം ഇയാൾ സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. വനിതാ ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ്. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ കേസുണ്ടെന്നാണ് വിവരം. ഓൺലൈനായി ഭക്ഷണം വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com