യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന പ്രതി അറസ്റ്റിൽ

ഗുരുതര പരുക്കേറ്റ യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
man arrested for pushing woman on train tracks

അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തു; യുവതിയെ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്നു!

file image

Updated on

മുംബൈ: അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവതിയെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന് സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ദിവ സ്വദേശിയായ രാജൻ സിങ് (39) എന്നയാളാണ് അറസ്റ്റിലായത്. കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ ജൂലൈ 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

വെള്ളിയാഴ്ചയായിരുന്നു ദിവ സ്റ്റേഷനിലായിരുന്നു സംഭവം. അഞ്ചാം പ്ലാറ്റ്ഫോമിന് സമീപത്തായി 39കാരനും യുവതിയും തമ്മിൽ തർക്കിക്കുകയായിരുന്നു. ഡ്രൈവറായ 39കാരൻ യുവതിയോട് മോശമായി പെരുമാറിയിരുന്നു. ഇതിനേ ചൊല്ലി ഇരുവ‍ർക്കും ഇടയിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

തർക്കത്തിനിടെ ഇയാൾ, യുവതിയെ കഴുത്തിനു പിടിച്ച് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു. ഇതിനു പിന്നാലെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ഗുഡ്സ് ട്രെയിനിന് മുന്നിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. യുവതിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രങ്ങൾ തുടരുകയാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com