A depressed young woman was tortured and taken away with gold and money; The youth was arrested
മാനസികസമ്മർദം നേരിടുന്ന യുവതിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും കൈക്കലാക്കി; യുവാവ് അറസ്റ്റിൽrepresentative image

മാനസികസമ്മർദം നേരിടുന്ന യുവതിയെ പീഡിപ്പിച്ച് സ്വർണ്ണവും പണവും കൈക്കലാക്കി; യുവാവ് അറസ്റ്റിൽ

ബാലുശേരി സ്വദേശി കെ.വി. അഹമ്മദ് നിയാസ് ആണ് അറസ്റ്റിലായത്
Published on

വയനാട്: മാനസികസമ്മർദം നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണ്ണവും പണവും കൈക്കലാക്കിയ കേസിൽ യുവാവ് അറസ്റ്റിലായി. ബാലുശേരി കിനാലൂർ കുന്നത്ത് വീട്ടിൽ കെ.വി. അഹമ്മദ് നിയാസ് (30) ആണ് അറസ്റ്റിലായത്.

വിധവയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 2019 മുതൽ വിവിധ കാലയളവിൽ വൈതിരിയിലും കല്പറ്റയിലുമുള്ള ഹോട്ടലുകളിൽവെച്ച് പീഡിപ്പിചെന്നാണ് പരാതി.

2 പവൻ സ്വർണ്ണവും 25,000 രൂപയുമാണ് യുവതിയിൽ നിന്നും കൈക്കലാക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതുമുതൽ മൊബൈൽ ഫോൺ ഓഫാക്കിയും ഓരോ സ്ഥലങ്ങൾ മാറി മാറി സഞ്ചരിച്ചും പ്രതി പൊലീസിനെ ചുറ്റിക്കുകയായിരുന്നു.

ഒടുവിൽ വൈതിരി ഇൻസ്പെക്‌ടർ സി.ആർ. അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരൂരിൽവെച്ചാണ് ഇയാളെ പിടികൂടിയത്.

logo
Metro Vaartha
www.metrovaartha.com