കാട്ടാക്കടയിൽ വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു; അറസ്റ്റിൽ

ഇരുവരും തമ്മിലുള്ള വഴിത്തർക്കമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം
കാട്ടാക്കടയിൽ വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു; അറസ്റ്റിൽ
Updated on

തിരുവനന്തപുരം: കാട്ടാക്കടയിൽ വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു. അമ്പലത്തിൽകാലയിൽ സ്വദേശി അജയകുമാറാണ് ബന്ധുവായ സുരേഷ്കുമാറിന്‍റെ വീട്ടിൽ കയറി അതിക്രമം നടത്തിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ അജയ് കുമാർ 5 വയസുള്ള കുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും വീട്ടിലുള്ളവരെ പൂട്ടിയിടുകയും ചെയ്തു. ശേഷമാണ് സാധനങ്ങൾ കൂട്ടിയിട്ട് കത്തിച്ചത്. വാതിൽ തുറന്ന് ഓടി രക്ഷപ്പെട്ട വീട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചതോടെ ഫയർഫോഴ്സെത്തി തീയണയ്ക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വഴിത്തർക്കമാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com