വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തി; പ്രതി പിടിയിൽ

പൊലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ വാടക വീട്ടിൽ നിന്നും 50,000 രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
man arrested for selling banned tobacco products malappuram

വാടക വീട് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തി; പ്രതി പിടിയിൽ

file
Updated on

മലപ്പുറം: നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ. വേങ്ങര സ്വദേശി ഇബ്രാഹിമാണ് പിടിയിലായത്. വാടക വീട് കേന്ദ്രീകരിച്ചാണ് ഇയാൾ പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്നത്. പൊലീസും ഡാൻസാഫും ചേർന്ന് പ്രതിയുടെ വാടക വീട്ടിൽ നിന്നും 50,000 രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

നിലമ്പൂർ ഡിവൈഎസ്പി സാജു. കെ. ഏബ്രാഹാമിനു ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇയാളുടെ വാടക വീട്ടിലുണ്ടായിരുന്നത്. ആവശ‍്യമുള്ളവർക്ക് കാറിലും സ്കൂട്ടറിലും ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നതായിരുന്നു പതിവ്. പൂക്കോട്ടുമണ്ണ ഗവ. എൽപി സ്കൂളിനു സമീപമാണ് പ്രതി വാടകയ്ക്ക് താമസിക്കുന്നത്. ഇബ്രാഹിമിനെതിരേ സമാനമായി വേറെയും കേസ് നിലവിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com