പുറത്തു നിന്ന് നോക്കിയാൽ പൂക്കട, വിറ്റിരുന്നത് മദ‍്യം; മലപ്പുറം സ്വദേശി അറസ്റ്റിൽ

വണ്ടൂർ സ്വദേശി സജീവാണ് അറസ്റ്റിലായത്
man arrested for selling liquor under the guise of a flower shop

സജീവ്

Updated on

മലപ്പുറം: പൂക്കടയുടെ മറവിൽ മദ‍്യം വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ. വണ്ടൂർ സ്വദേശി സജീവിനെയാണ് (46) പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഏഴര ലിറ്റർ വിദേശ മദ‍്യം ഇയാളിൽ നിന്നും പിടിച്ചെടുത്തു.

പൂക്കടയുടെ മറവിൽ മദ‍്യം വിൽപ്പന നടത്തുന്നുവെന്ന് നിലമ്പൂർ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബിവറേജിൽ നിന്നും 420 രൂപയ്ക്ക് മദ‍്യം വാങ്ങി 600 രൂപയ്ക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. വണ്ടൂർ ടൗണിലാണ് പൂക്കടയുടെ മറവിൽ മദ‍്യം വിൽപ്പന നടത്തിയിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com