ട്രെയിനില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ ഇയാൾ കോച്ച് മാറിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു
man arrested for sexual assaulted against student in train
ഇബ്രാഹിം ബാദുഷ (28)
Updated on

കാസര്‍കോട്: ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് ബെള്ളൂര്‍ നാട്ടക്കല്‍ ബിസ്മില്ലാ ഹൗസില്‍ ഇബ്രാഹിം ബാദുഷ (28) യാണ് റെയില്‍വേ പൊലീസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ചെ ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന്‍റെ സ്ലീപ്പര്‍ കോച്ചില്‍ വച്ചാണ് സംഭവം നടക്കുന്നത്. ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ യുവാവ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളുടെ കൈ തട്ടിമാറ്റിയ പെണ്‍കുട്ടിയും കൂടെയുള്ളവരും ബഹളംവച്ച് ട്രെയിനില്‍ ഉണ്ടായിരുന്ന പൊലീസിനെ ഉടനെ തന്നെ വിവരം അറിയിച്ചു.

എന്നാൽ ട്രെയിന്‍ കാഞ്ഞങ്ങാട്ട് എത്തിയപ്പോള്‍ ഇയാൾ കോച്ച് മാറിക്കയറി. പിന്നീട് മറ്റൊരു കോച്ചില്‍നിന്നാണു പ്രതിയെ പിടികൂടുന്നത്. പ്രതിയുമായി കാസര്‍ഗോട്ട് ഇറങ്ങുന്നതിനിടെ ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇ‍യാളെ റിമാന്‍ഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com