ചേർത്തലയിൽ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാൾ പിടിയിൽ

ശനിയാഴ്ച വൈകുന്നേരം സ്‌കൂട്ടറിലെത്തിയ അമ്പിളിയെ തടഞ്ഞു നിർത്തി രാജേഷ് കുത്തുകയായിരുന്നു.
man arrested for stabbing his wife to death in Cherthala middle road
അമ്പിളി, രാജേഷ്

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപെട്ട ഭർത്താവ് രാജേഷ് പിടിയിൽ. പള്ളിപ്പുറം പതിനാറാം വാർഡ് വല്യവെളിയിൽ അമ്പിളി (42) ആണ് കൊല്ലപ്പെട്ടത്. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

ശനിയാഴ്ച വൈകുന്നേരം സ്‌കൂട്ടറിലെത്തിയ അമ്പിളിയെ തടഞ്ഞു നിർത്തി രാജേഷ് കുത്തുകയായിരുന്നു. പള്ളിപ്പുറം പള്ളിച്ചന്ത കവലക്ക് സമീപം വെച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തിയശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

ഭര്‍ത്താവ് രാജേഷിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് വിശദീകരണം. സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ഇവരുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നതായും പിന്നീട് ഇതിൽ ചേര്‍ത്തല പോലീസ് ഇടപെടുകയും അനുരഞ്ജന ചര്‍ച്ച നടത്തുകയും പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com