
ഡിവൈഎസ്പി ചമഞ്ഞ് പണം തട്ടാൻ ശ്രമം; തിരുവന്തപുരം സ്വദേശി പിടിയിൽ
file image
ആലുവ: ഡിവൈഎസ്പി ചമഞ്ഞ് ഉന്നതയിൽ നിന്ന് പണം തട്ടാൻ ശ്രമം ബിരുദധാരി അറസ്റ്റിൽ. റിസോർട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ച് ആലുവ ഡിവൈഎസ്പി എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച ആളാണ് പിടിയിലായത് തിരുവനന്തപുരം സ്വദേശി നിസ്സാം (45) ആണ് പിടിയിലായത്.
ഇയാൾ മുൻപും ഇത്തരത്തിലെ പല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചെറിയ രീതിയിൽ റിസോർട്ട് നടത്തുന്ന നിസ്സാം ഇതിന്‍റെ ഡെവലപ്മെന്‍റിനായി പണം സ്വരൂപിക്കാൻ ആയിട്ടാണ് തട്ടിപ്പിന് ഇറങ്ങിപ്പുറപ്പെട്ടത്.
സമൂഹത്തിൽ മാന്യനും, ബിരുദധാരിയുമായ ഇയാൾ മാന്യമായ വസ്ത്രം ധരിച്ചാണ് തട്ടിപ്പിന് എത്തുന്നത്, നിരവധി പേരിൽനിന്ന് പണം തട്ടിയതായി അറിയുന്നു, എന്നാൽ പരാതിയുമായി ആരും രംഗത്ത് എത്തിയിട്ടില്ല. ആലുവ വെസ്റ്റ് പൊലീസ് നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു