
അഷറഫ്
ബംഗളൂരു: ബംഗളൂരുവിൽ മലയാളി വിദ്യാർഥി ബലാത്സംഗത്തിന് ഇരയായതായി പരാതി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളെജിലെ ബിരുദ വിദ്യാർഥിയാണ് സ്വകാര്യ പേയിങ് ഗസ്റ്റ് റെസിഡൻസ് ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെതിരേ പീഡന പരാതി നൽകിയത്.
അഷ്റഫിനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. വിദ്യാർഥിനി നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അഷ്റഫിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് പത്ത് ദിവസം മുൻപാണ് താൻ എത്തിയതെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
ഓഗസ്റ്റ് 2 ന് അർധരാത്രി തന്‍റെ റൂമിലേക്ക് വന്ന അഷ്റഫ് സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി തരാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത് നിരസിച്ചതോടെ തന്നെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെൺകുട്ടി പറയുന്നത്.