പോക്സോ കേസിൽ 51 കാരൻ അറസ്റ്റിൽ

2021 ലായിരുന്നു കേസിനാസ്പദമായ സംഭവം
പോക്സോ കേസിൽ 51 കാരൻ അറസ്റ്റിൽ

തിരുനെല്ലി: പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കാട്ടിക്കുളം ചേലൂർ പിണക്കാട്ടു പറമ്പിൽ വീട്ടിൽ പി.ജെ ജോബി (51)യെയാണ് അറസ്റ്റ് ചെയ്തത്.

2021 ലായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ജോബിയെ മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.