
കൊച്ചി: പട്ടാപ്പകൽ പെൺക്കുട്ടിക്കുനേരെ ലൈംഗികാതിക്രമം. ആലുവ പോസ്റ്റ് ഓഫീസിനു സമീപത്തുവെച്ചാണ് 19 കാരിയെ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിൽ തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റോഡിൽ നിന്നിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇയാളെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും, ആളുകൾക്ക് നേരെ കല്ലെറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്കാണ് ഇയാൾ ഓടിക്കയറിയത്. കസ്റ്റഡിയിലെടുത്ത പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ പെൺക്കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.