
കാസർകോഡ്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മംഗളൂരു പക്ഷിക്കര സുനിൽ ഷെട്ടി (32) ആണ് അറസ്റ്റിലായത്.
മംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ വിദ്യാർഥിനിയാണ് പതിനേഴുകാരി. പെൺകുട്ടിയുമായി സൗഹൃദത്തിലായ യുവാവ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
കുമ്പള ഇൻസ്പെക്‌ടർ ഇ.അനൂപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.