
തിരുവനന്തപുരം: ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആര്യനാട് കാളിയാർമനംവീട്ടിൽ എ.അനന്ദു (22) ആണ് അറസ്റ്റിലായത്.
കോളെജ് കാലംമുതൽ സുഹൃത്തുക്കളായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതലണയായി പീഡിപ്പിച്ചുവെന്നാണ് പരാതി. വനിതാസെല്ലിൽ പരാതിപ്പെട്ടതിനെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ കിളിമാനൂർ എസ് എച്ച് ഒ എസ് സനൂജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.