
വയനാട്: വയനാട്ടിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. അടൂർ പന്നിവിള ലിനുഭവനിൽ റോഷൻ എന്ന ലിജുവാണ് അറസ്റ്റിലായത്. മോഷണം നടത്തി മണിക്കൂറുകൾക്കകം തിരുനെല്ലി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
തോൽപ്പെട്ടി ചെക്ക് പോസ്റ്റിനു സമീപം പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി വീട്ടിലേക്ക് ഓടിക്കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ വീട്ടമ്മയുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.