ചാത്തൻസേവയുടെ മറവിൽ 16 കാരിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ

മഠത്തിൽ സന്ദർശകയായിരുന്ന പെൺകുട്ടിക്ക് നേരെ നിരവധി തവണ ലൈംഗികാതിക്രമം ഉണ്ടായെന്ന പരാതിയിലാണ് അറസ്റ്റ്
ചാത്തൻസേവയുടെ മറവിൽ 16 കാരിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ
Updated on

കൂത്തുപറമ്പ്: ചാത്തൻസേവയുടെ മറവിൽ 16 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്ത (44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മഠത്തിൽ സന്ദർശകയായിരുന്ന പെൺകുട്ടിക്ക് നേരെ നിരവധി തവണ ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇതിനു മുമ്പും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും താക്കീത് ചെയ്ത് വിട്ടയുക്കുകയും ചെയ്തിരുന്നു. ഒൻപതാം ക്ലാസുകാരിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് സിദ്ധനെ ചോദ്യം ചെയ്യാൻ അന്ന് വിളിപ്പിച്ചത്. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ രേഖാമൂലം പരാതി നൽകാൻ വിസമ്മതിച്ചതോടെ നടപടി വൈകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ കൗൺസലിങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരമുൾപ്പെടെ പുറത്തറിഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com