ഒന്നര ലക്ഷം രൂപയുടെ മാല കവർന്നു; യുവാവ് അറസ്റ്റിൽ

ക​ഴി​ഞ്ഞ ര​ണ്ടി​ന് ചി​റ​ക്ക​ട​വ് ഭാ​ഗ​ത്ത് മു​റു​ക്കാ​ൻ​ക​ട ന​ട​ത്തു​ന്ന മ​ധ്യ​വ​യ​സ്ക​യു​ടെ മാ​ല​യാ​ണു പൊ​ട്ടി​ച്ച​ത്
പ്രതി എ​സ്.​മേ​നോ​ൻ
പ്രതി എ​സ്.​മേ​നോ​ൻ

കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് മ​ധ്യ​വ​യ​സ്ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ങ്ങ​ഴ ഇ​ട​യി​രി​ക്ക​പ്പു​ഴ കാ​ര​മ​ല ഭാ​ഗ​ത്ത് രാ​ജീ​വ്‌ ഭ​വ​ന​ത്തി​ൽ രാ​ജീ​വ് എ​സ്.​മേ​നോ​നെ(43) ‌യാ​ണ് പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ര​ണ്ടി​ന് ചി​റ​ക്ക​ട​വ് ഭാ​ഗ​ത്ത് മു​റു​ക്കാ​ൻ​ക​ട ന​ട​ത്തു​ന്ന മ​ധ്യ​വ​യ​സ്ക​യു​ടെ മാ​ല​യാ​ണു പൊ​ട്ടി​ച്ച​ത്. സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യ്ക്കു മു​ന്നി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി​യ ഇ​യാ​ൾ ക​ട​യു​ട​മ​യാ​യ മ​ധ്യ​വ​യ​സ്ക സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടി​രി​ക്കെ ഒ​ന്ന​ര​ല​ക്ഷം രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത്ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ൻ​കു​ന്നം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ൽ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പ്രാ​യ​മാ​യ സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന മു​റു​ക്കാ​ൻ ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. എ​രു​മേ​ലി പ​ഴ​യി​ടം ഭാ​ഗ​ത്ത് മു​റു​ക്കാ​ൻ​ക​ട ന​ട​ത്തി​യി​രു​ന്ന സ്ത്രീ​യു​ടെ മാ​ല​യും ഇ​യാ​ൾ മോ​ഷ്ടി​ച്ച​താ​യി ക​ണ്ടെ​ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com