പീരുമേട് കോടതി വളപ്പിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് 2018 ൽ കുമളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിസ്താരത്തിനാണ് ഇരുവരും കോടതിയിലെത്തിയത്
പീരുമേട് കോടതി വളപ്പിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: പീരുമേട് കോടതി വളപ്പിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം. ചക്കുപള്ളം കുങ്കിരിപ്പെട്ടി സ്വദേശി ബിജുവാണ് ഭാര്യ അമ്പിളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കുടുംബ വഴക്കിനെ തുടർന്ന് 2018 ൽ കുമളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ വിസ്താരത്തിനാണ് ഇരുവരും കോടതിയിലെത്തിയത്. വിസ്താരത്തിനു ശേഷം അമ്പിളി പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഭർത്താവ് ഇവരെ ആക്രമിച്ചത്.

കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് ബിജു ഭാര്യയുടെ കഴുത്തിൽ കുത്തി. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വധശ്രമം ചുമത്തി പീരുമേട് പൊലീസ് ബിജുവിനെതിരെ കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com