

പാലക്കാട്: കടൽ കുതിരയുമായി ഒരാൾ വനം വകുപ്പിന്‍റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യ എന്നയാളാണ് ശനിയാഴ്ചയോടെ പിടിയിലാവുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പിന്‍റെ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങുന്നത്.
പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പിടികൂടിയ ഇയാളുടെ കൈയിൽ കടൽ കുതിരകളെ ഉണക്കി ബോക്സിലാക്കിയ നിലയിലായിരുന്നു പിടികൂടുന്നത്. ബോക്സിൽ ഏകദേശം 96 കടൽക്കുതിരകൾ ഉണ്ടായിരുന്നതായും വന്യജീവി സംരക്ഷണം നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായും വനം വകുപ്പ് അറിയിച്ചു.