അനധികൃത വിദേശമദ്യ വില്പന: ഒരാൾ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു
അനധികൃത വിദേശമദ്യ വില്പന: ഒരാൾ അറസ്റ്റിൽ

കോട്ടയം: അനധികൃതമായി മദ്യ വില്പന നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വാഴൂർ എരുമത്തല ഭാഗത്ത് മാരിപ്പാറ വീട്ടിൽ സണ്ണി ജോർജ് (56) എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പുളിക്കൽ കവല ഭാഗത്ത് സഞ്ചിയിൽ അനധികൃതമായി വിദേശ മദ്യ വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് ഇയാളെ വിദേശമദ്യവുമായി പുളിക്കൽ കവല ഭാഗത്ത് വച്ച് പിടികൂടുകയായിരുന്നു.

പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചിയിൽ നിന്നും മൂന്നര ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തു. കുറഞ്ഞ വിലയ്ക്ക് മദ്യം മേടിച്ച് ആവശ്യക്കാർക്ക് കൂടുതൽ വിലയ്ക്ക് വിൽപ്പന നടത്തി വരികയായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ രാജു പി.വി, എ.എസ്.ഐ റെജി ജോൺ, സി.പി.ഓ മാരായ മധു, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com