മസാജ് പാർലർ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

പരിശോധനയ്ക്കിടെ ലഹരി മരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരി കണ്ടെടുക്കാനായത്
മസാജ് പാർലർ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ

കൊച്ചി: മസാജ് പാർലർ കേന്ദ്രീകരിച്ച് എംഡിഎംഎ വിറ്റിരുന്ന യുവാവ് പിടിയിൽ. നെട്ടൂർ സ്വദേശി ചാത്തൻകേരി പറമ്പിൽ വീട്ടിൽ ഷബീക്കിനെയാണ് (36) അറസ്റ്റ് ചെയ്തത്.

പരിശോധനയ്ക്കിടെ ലഹരി മരുന്ന് ഉപയോഗിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന പ്രതിയെ ചോദ്യം ചെയ്തതിനുശേഷമാണ് ക്രിസ്റ്റൽ രൂപത്തിലുള്ള രാസലഹരി കണ്ടെടുക്കാനായത്. എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ ടെന്നിമോൻ നൽകിയ വിവരപ്രകാരം എക്സൈസ് ഇൻസ്പെകിടർ പ്രമോദ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്‌ടർ ഹാരിസ്, പ്രിവന്‍റീവ് ഓഫീസർ ജെനിഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മനോജ്, ശ്രീകുമാർ, ബദർ അലി, മേഘ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com