പ്രണയാഭ്യർഥന നിരസിച്ചു; പ്ലസ് ടു വിദ്യാർഥിനിയെ പരസ്യമായി മർദിച്ച യുവാവ് അറസ്റ്റിൽ

നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുകയായാണെന്ന് നാട്ടുകാർ ആരോപിച്ചു
 പ്രണയാഭ്യർഥന നിരസിച്ചു;  പ്ലസ് ടു വിദ്യാർഥിനിയെ പരസ്യമായി മർദിച്ച യുവാവ് അറസ്റ്റിൽ
Updated on

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിക്ക് മർദ്ദനം. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ വെച്ചാണ് പെൺകുട്ടിക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ റോണി എന്നയാളെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് പെൺകുട്ടിയെ പരസ്യമായി മർദിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർഥിനിയെ സ്റ്റാൻഡിൽ തടഞ്ഞു നിർത്തിയാണ് യുവാവ് മർദിച്ചത്. ശേഷം കടന്നുകളയാൻ ശ്രമിച്ച ഇവരെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഇതേ ബസ് സ്റ്റാൻഡിൽ വച്ച് മറ്റൊരു പെൺകുട്ടിക്കും മർദനമേറ്റിരുന്നു. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ പെരുകുകയായാണെന്ന് നാട്ടുകാർ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com