ഭാര്യയുടെ തല വെട്ടി ക്ഷേത്രനടയിൽ വച്ചു, അച്ഛനെയും കൊന്നു; 39കാരൻ അറസ്റ്റിൽ

സ്വന്തം സഹോദരനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സഹോദരൻ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
Man beheads wife, kills father in West Bengal's Bankura

ഭാര്യയുടെ തല വെട്ടി ക്ഷേത്രനടയിൽ വച്ചു, അച്ഛനെയും കൊന്നു; 39കാരൻ അറസ്റ്റിൽ

representative image

Updated on: 

ബാങ്കുറ: ഭാര്യയുടെ തല വെട്ടി ക്ഷേത്ര നടയിൽ കൊണ്ടു വച്ച പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിം ബർധമാൻ ജില്ലയിലാണ് സംഭവം. 39 വയസുള്ള മംഗൾ ചൗധരിയാണ് ഭാര്യ റുംപ ചൗധരിയുടെ തല അറുത്തെടുത്തത്. സ്വന്തം അച്ഛൻ രാജേന്ദ്ര ചൗധരിയെയും (60) ഇയാൾ കൊന്നതായി പൊലീസ് പറയുന്നു. ക്ഷേത്രത്തിനു മുന്നിൽ അറുത്തെടുത്ത തല കണ്ടതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. തുടർന്നാണ് പൊലീസിനെ വിവരമറിയിച്ചത്.

പരിശോധനയ്ക്കൊടുവിൽ വീടിനുള്ളിൽ നിന്ന് രാജേന്ദ്ര ചൗധരിയുടെ മൃതദേഹവും കണ്ടെത്തി. സ്വന്തം സഹോദരനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ സഹോദരൻ ഓടി രക്ഷപെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മംഗൾ ചൗധരിയെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പ്രതിയുടെ വിരലിൽ ആയുധം കൊണ്ട് മുറിവേറ്റതിനാൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. ഏതെങ്കിലും വിധത്തിലുള്ള ദുർമന്ത്രവാദത്തിനായാണോ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മംഗളും ഭാര്യയും സ്ഥിരമായി ക്ഷേത്രത്തിൽ വന്ന് പ്രാർഥിക്കുന്നവരായിരുന്നുവെന്നും ഒരു മന്ത്രവാദി ഇവരുടെ വീട്ടിൽ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

logo
Metro Vaartha
www.metrovaartha.com