കുടുംബ വഴക്ക്: ഭാര്യയെ കഴുത്തറുത്ത് കൊന്ന് കഷ്ണങ്ങളാക്കി വെട്ടിനുറുക്കി, യുവാവ് അറസ്റ്റിൽ

തിങ്കളാഴ്ച രാത്രി ശിവറാമും ഭാര്യയുണ്ടായ വഴക്കാണ് ആക്രമത്തിന് പിന്നിൽ
Man Beheads Wife Over Heated Argument Then Chops Body To Pieces in Karnataka
Man Beheads Wife Over Heated Argument Then Chops Body To Pieces in Karnataka

ബംഗളൂരു: കർണാടകയിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി. തുമകുരു ജില്ലയിലെ ഹോസ്പേട്ട് ഗ്രാമവാസിയായ പുഷ്പ (32)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ശിവറാമും ഭാര്യയുണ്ടായ വഴക്കാണ് ആക്രമത്തിന് പിന്നിൽ. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം ശരീരം അടുക്കളയിലിട്ട് വെട്ടിനുറക്കുകയായിരുന്നു. എട്ടുവയസുള്ള കുട്ടിയുമായി ദമ്പതിമാർ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. തടിമിൽ തൊഴിലാളിയാണ് ശിവറാം. ഇരുവർക്കിടയിലും തുടർച്ചയായി വഴക്കുകളുണ്ടാകാറുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com