സ്വത്ത് തർക്കം: അച്ഛനെ മർദിച്ച് കൊലപ്പെടുത്തി, അറസ്റ്റ്

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വേലുവിനെ ആശുപത്രിയിൽ പ്രവേശിച്ചത്
സ്വത്ത് തർക്കം: അച്ഛനെ മർദിച്ച് കൊലപ്പെടുത്തി, അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിൽ വ്യവസായിയെ മകൻ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശങ്ങൾ പുറത്തുവന്നു. വ്യവസായിയുടെ മരണത്തിന് പിന്നാലെയാണ് ദൃശങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ മകൻ സന്തോഷിനെ (40) അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 16 നാണ് സംഭവം നടന്നത്. പേരാമ്പലർ ജില്ലയിലെ ശ്രീ അമൃത ഇൻഡസ്ട്രിസ് എന്ന പേരിൽ വ്യവസായ സ്ഥാപനങ്ങൾ നടത്തുന്ന കുളന്തയ് വേലുവാണ് കൊല്ലപ്പെട്ടത്. പല തവണ സ്വത്ത് ചോദിച്ച് അച്ഛനെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടാകാത്തതാണ് സന്തോഷിനെ പ്രകോപിതനാക്കിയത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വേലുവിനെ ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദൃശങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com