
ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്ന് ഇന്‍ഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയിലാണ് സ്വർണം കണ്ടെത്തുന്നത്.
വിപണിയിൽ 69.40 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. സ്ലിപ്പറിനുളളിൽ 4 കഷ്‌ണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെടുത്തത്.
സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നതിനാൽ എയർപ്പോർട്ടിൽ പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ ഇന്‍ഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.