

കണ്ണൂർ: കണ്ണൂരിൽ ബന്ധുക്കളെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പാട്യം സ്വദേശി രഞ്ജിത് (47) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
വീട്ടിലെത്തിയ രഞ്ജിത് കുടുംബാംഗങ്ങളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. സഹോദരൻ രജീഷ്, ഭാര്യ സുബിന, ഇവരുടെ മകൻ ദക്ഷൻ തേജ് (6) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇതിനു ശേഷം കിടപ്പുമുറിയിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊള്ളലേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.