വർക്കലയിൽ മൊബൈൽ ഫോണിനെ ചൊല്ലി പൂജാരിമാർ തമ്മിൽ തർക്കം; മർദനമേറ്റ പൂജാരി മരിച്ചു

മൊബൈൽ ഫോണിനെ ചൊല്ലി ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം
വർക്കലയിൽ മൊബൈൽ ഫോണിനെ ചൊല്ലി പൂജാരിമാർ തമ്മിൽ തർക്കം; മർദനമേറ്റ പൂജാരി മരിച്ചു
Updated on

വർക്കല: തിരുവനന്തപുരം വർക്കലയിൽ പൂജാരിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൂജാരി അറസ്റ്റിൽ. വർക്കല ചാരുവിള കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശി അരുണാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. മർദ്ദനം തടയാൻ ശ്രമിക്കുമ്പോൾ പരുക്കേറ്റ നാരായണന്‍റെ ഭാര്യ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മൊബൈൽ ഫോണിനെ ചൊല്ലി ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നാരായണന്‍റെ വീടിനകത്തു വച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടെ നാരായണനെ മർദിച്ച് അവശനാക്കിയ ശേഷം തോട്ടിയേക്ക് തള്ളിയിടുകയായിരുന്നു. തോട്ടിലെ പാറക്കെട്ടിൽ തലയിടിച്ചു വീണ നാരായണനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതി അരുണിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com