
ഝാർഖണ്ഡിൽ മൂന്ന് മക്കളെയും കൊന്ന ശേഷം യുവാവ് ജീവനൊടുക്കി
file
റാഞ്ചി: ഝാർഖണ്ഡിൽ മൂന്ന് മക്കളെയും കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഝാർഖണ്ഡിലെ മഹേഷ്‌ലിതി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. സനൗൾ അൻസാരി (36), മക്കളായ അഫ്രീൻ പർവീൻ (12), സൈബ നാസ് (8), സഫൗൾ അൻസാരി (6) എന്നിവരാണ് മരിച്ചത്.
റംസാൻ മാസമായതിനാൽ പുലർച്ചെ സനൗളിന്‍റെ വീട്ടിൽ ആളനക്കം കേൾക്കാത്തിനെ തുടർന്ന് അയൽവാസികൾ വന്ന് വാതിലിൽ മുട്ടിയിരുന്നു. ആരും വരാതായതിനെ തുടർന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് സനൗളിനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകകാരണം വ‍്യക്തമല്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവ സമയത്ത് സനൗളിന്‍റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല.