'ഡ്രീം ​ഗേൾ' കണ്ട് പ്രചോദനം; പെൺശബ്‌ദത്തിൽ വിളിച്ച് യുവാവ് 80,000 രൂപ തട്ടിയെടുത്തു

പിടിയിലായത് 22 കാരന്‍
man Dupes Impersonating As Woman Over Phone & Social Media extorted ₹80k
അശു മെഹ്ര (22)

ബോപ്പാൽ: ആയുഷ്‍മാൻ ഖുറാനയുടെ 'ഡ്രീം ​ഗേൾ' സിനിമയിൽ നിന്നും പ്രചോദനം കിട്ടി സ്ത്രീകളുടെ ശബ്ദം അനുകരിച്ചുകൊണ്ട് ആളുകളെ പറ്റിച്ച് പണം തട്ടുന്നയാൾ അറസ്റ്റിൽ. കോലാറിൽ നിന്നുള്ള അശു മെഹ്ര (22) എന്നൊയാളാണ് അറസ്റ്റിലായിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയും ഫോൺ കോളുകളിലൂടെയും സ്ത്രീയായി ആൾമാറാട്ടം നടത്തിയ ഇയാൾ യുവാവിൽ നിന്നും 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കോ-ഇ-ഫിസ പൊലീസാണ് വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്.

ലാൽഘട്ടി നിവാസിയായ അമൻ നാംദേവ് എന്നയാഴാണ് പറ്റിക്കപ്പെട്ടത്. ശിവാനി രഘുവംശി എന്ന പെൺകുട്ടിയുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ താൻ സൗഹൃദം സ്ഥാപിച്ചിരുന്നതായി അമൻ നാംദേവ് പൊലീസിനോട് പറഞ്ഞു. കുറച്ച് ദിവസം ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോൾ അവൾ‌ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങി. പറ്റില്ലെന്ന് പറഞ്ഞതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ 10,000 രൂപയും ആവശ്യപ്പെട്ടു. അമൻ പണം ഓൺലൈൻ പേമെന്‍റായി അയച്ചുനൽകി.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ശിവാനിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടുകൊണ്ട് അശു മെഹ്ര എന്നൊരാൾ വിളിച്ചു. ശിവാനി തൂങ്ങി മരിക്കാൻ ശ്രമിച്ചു, ആശുപത്രിയിലാണ്, സർജറിക്ക് 70,000 രൂപ വേണം എന്നാണ് അയാൾ അമനോട് ആവശ്യപ്പെട്ടത്. അതും അമൻ നൽകി. പിന്നീട് അമന്‍റെ പരാതിയെ തുടർന്ന് പൊലീസ് അശു മെഹ്രയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ താനാണ് ശബ്ദം മാറ്റി അമനെ വിളിച്ചതെന്നും ഡ്രീം ​ഗേൾ എന്ന സിനിമ കണ്ടിട്ടാണ് ഇങ്ങനെയൊരു പ്ലാനുണ്ടാക്കിയതെന്നും ഇയാൾ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.