പത്തനംതിട്ടയിൽ കടയ്ക്കുള്ളിൽ വ്യാപാരി കൊല്ലപ്പെട്ട നിലയിൽ

വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്
പത്തനംതിട്ടയിൽ കടയ്ക്കുള്ളിൽ വ്യാപാരി കൊല്ലപ്പെട്ട നിലയിൽ
Updated on

പത്തനംതിട്ട: മൈലപ്രയിൽ കടയ്ക്കുള്ളിൽ വയോധികനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൈലപ്ര സ്വദേശി പുതുവേലിൽ വീട്ടിൽ ജോർജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്.

വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കടയിൽ സാധനം വാങ്ങാൻ എത്തിയവരാണ് ആദ്യം കണ്ടത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കടയിലെ സിസിടിവി ക്യാമറകൾ തകർത്ത നിലയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

logo
Metro Vaartha
www.metrovaartha.com