പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; 57 കാരന് 10 വർഷം കഠിനതടവ്

ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സി.ആർ രവിചന്ദറിന്‍റെയാണ് ഉത്തരവ്
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; 57 കാരന് 10 വർഷം കഠിനതടവ്

ഇരിങ്ങലക്കുട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അമ്പത്തേഴുകാരന് 10 വർഷം കഠിനതടവും 50000 രൂപ പിഴയും. വെള്ളാങ്ങല്ലൂർ വള്ളിവട്ടം സ്വദേശി ഇയാട്ടിപ്പറമ്പിൽ നാരായണനെയാണ് കോടതി ശിക്ഷിച്ചത്.

ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സി.ആർ രവിചന്ദറിന്‍റെയാണ് ഉത്തരവ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വിജു വാഴക്കാല ഹാജരായി. പിഴത്തുക ഇരയ്ക്ക് നൽകാനും ഉത്തരവുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com