കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി

പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടയാണ് പ്രതി ദാരുണമായ കൂട്ടക്കൊല നടത്തിയത്
കുടുംബത്തിലെ എട്ടുപേരെ വെട്ടിക്കൊന്ന് യുവാവ് ജീവനൊടുക്കി
Updated on

ഭോപ്പാൽ: കുടുംബാംഗങ്ങളായ എട്ടുപേരെ വെട്ടിക്കൊന്നശേഷം യുവാവ് ജീവനൊടുക്കി. ബോഡൽ കച്ചാർ സ്വദേശിയായ ദിനേശ് (27) ആണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്.

മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിലെ ബോഡൽ കച്ചാർ ഗ്രാമത്തിലാണ് സംഭവം. ഭാര്യ വർഷ ബായി, അമ്മ സിയ ബായി, സഹോദരൻ ശ്രാവൺ, ശ്രാവണിന്‍റെ ഭാര്യ ബരാതോ ബായി, ശ്രാവണിന്‍റെയും സഹോദരിയുടെയും മൂന്നുമക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കുന്നതിനിടയാണ് പ്രതി ദാരുണമായ കൂട്ടക്കൊല നടത്തിയത്.

എട്ടുപേരെ കൊടാലികൊണ്ട് കൊലപ്പെടുത്തിയശേഷം കുടുംബത്തിലെ കൂടുതൽപ്പേരെ ആക്രമിക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടത്. ഇതിനിടെ വീട്ടിലെ മറ്റൊരു സ്ത്രീ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായി എഴുന്നേറ്റിരുന്നു. കോടാലിയുമായി നിൽക്കുന്ന ദിനേശിൽനിന്ന് ആയുധം പിടിച്ചുവാങ്ങാൻ ഇവർ ശ്രമിച്ചു. മറ്റു ബന്ധുക്കളുമ എത്തിയതോടെ ഇവരെ ആക്രിച്ച ശേഷം പ്രതി വീട്ടിൽ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് വീടിനു സമീപത്തെ മരത്തിൽ ദിനേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആക്രമണത്തിന് ഏട്ടുദിവസം മുമ്പാണ് ദിനേശ് വിവാഹിതനായത്. ഒരുവർഷം മുമ്പ് ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നു. തുടർന്ന് സാധാരണജീവിത്തിലേക്ക് തിരികെവന്നതാണെന്നും എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും മാനസിക പ്രശനങ്ങൾ ആരംഭിച്ചെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com