പെൺകുട്ടിയെ ഫോണിലൂടെ അശ്ലീല വീഡിയോ കാണിച്ച മധ്യവയസ്കൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതി  മുരുകേശൻ
പ്രതി മുരുകേശൻ

കോട്ടയം: പെൺകുട്ടിയെ ഫോണിലൂടെ അശ്ലീല വീഡിയോ കാണിച്ച മധ്യവയസ്കൻ അറസ്റ്റിൽ.വിജയപുരം വടവാതൂർ പ്രഭുഇല്ലം വീട്ടിൽ മുരുകേശൻ (59) എന്നയാളെയാണ് മണർകാട് പൊലീസ് പോക്സോ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ റോഡിൽ കൂടി വീട്ടിലേക്ക് പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, വഴിയിൽനിന്ന പ്രതി മൊബൈൽ ഫോണിലെ അശ്ലീല വീഡിയോ കാണിക്കുകയായിരുന്നു.

പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മണർകാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മണർകാട് സ്റ്റേഷൻ എസ്എച്ച്ഓ ജി. അനൂപിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com