ഭാര്യവീടിന് തീയിട്ട 47കാരൻ അറസ്റ്റിൽ

വീട്ടിലേക്ക് അതിക്രമിച്ചു കയറി പെട്രോൾ ജനൽ വഴി അകത്തേക്ക് ഒഴിച്ച് തീയിടുകയായിരുന്നു
പ്രതി സിബി ജോസഫ്
പ്രതി സിബി ജോസഫ്

കോട്ടയം: ഭാര്യ വീടിന് തീയിട്ട കേസിൽ ആയാംകുടി കപ്പേള ജങ്ഷൻ ഭാഗത്ത് മുത്തേടത്ത് വീട്ടിൽ സിബി ജോസഫ് (47) അറസ്റ്റിൽ. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മണിയോടെഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി. പിന്നീട് കയ്യിൽ കരുതിയിരുന്ന പെട്രോൾ ജനൽ വഴി അകത്തേക്ക് ഒഴിച്ച് തീയിടുകയായിരുന്നു. വീടിനകത്ത് കിടന്നിരുന്ന ഫര്‍ണിച്ചറും മറ്റും കത്തി നശിച്ചു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.ഐ സൈജു, എ.എസ്.ഐ ഗിരീഷ്‌, സി.പി.ഓ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.