ടിക്കറ്റ് ചോദിച്ചതിൽ അതൃപ്തി; ടിടിഇ‍യെ തള്ളിയിട്ടു കൊന്നു

ഇതരസംസ്ഥാന തൊഴിലാളിയായ യാത്രക്കാരനാണ് വിനോദിനെ തള്ളിയിട്ടത്.
കൊല്ലപ്പെട്ട വിനോദ്
കൊല്ലപ്പെട്ട വിനോദ്

തൃശൂർ: ടിക്കറ്റ് ചോദിച്ചതിന്‍റെ വൈരാഗ്യത്താൽ ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. അതിഥി തൊഴിലാളി രജനീകാന്താണ് ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്.  തൃശൂർ വെളപ്പായയിൽ വൈകീട്ട് ഏഴരയോടെയാണ് സംഭവം.

ഒഡീഷ സ്വദേശിയും ഭിന്നശേഷിക്കാരനുമായ പ്രതിയെ പാലക്കാട് നിന്നു റെയ്ൽവേ പൊലീസ് പിടികൂടി.  ടിടിഇയുടെ മൃതദേഹം മുളങ്കുന്നത്തുകാവ് റെയ്ൽവേ ഓവർബ്രിഡ്ജിന് സമീപം പാളത്തിൽ കണ്ടെത്തി. സമീപത്ത് ടിടിഇയുടെ ബാഗും റെയ്ൽവേ ടിക്കറ്റും കിടന്നിരുന്നു.

മുളങ്കുന്നത്തുകാവ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ചിരുന്ന പ്രതി ടിക്കറ്റ് എടുത്തിരുന്നില്ല. പ്രതിയെ പിന്നീട് തൃശൂർ ആർപിഎഫിന്  കൈമാറി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com